Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കൊവിഡ് ബാധിതരുടെ കോണ്‍ടാക്റ്റ് ട്രൈസിംഗിനായി ആപ്പിളും ഗൂഗിളും സംയുക്ത സംരംഭം വാഗ്ദാനം ചെയ്തു
Reporter
ഞായറാഴ്ച 'കൊവിഡ് 19 എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍' എന്ന ഫീച്ചര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു. എന്നാല്‍ പക്ഷെ ഇത് ഇന്ത്യയില്‍ ഉള്ള ഉപയോക്താക്കള്‍ക്ക് പരിചിതമല്ല കാരണം എന്താണ്.

ഇതുവരെ ഈ ഫീച്ചര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല എന്നാണ് വിവരം. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആപ്പിള്‍ഗൂഗിള്‍ കോണ്‍ട്രാക്റ്റ് ട്രൈസ് സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആപ്പ് നിങ്ങളുടെ ഫോണില്‍ വേണം. അല്ലെങ്കില്‍ ഈ ഫീച്ചറിന്റെ അപ്ലികേഷന്‍ പ്ലാറ്റ്‌ഫോം ഇന്റര്‍ഫേസ് (എപിഐ) ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ആപ്പ് വേണം.

അതായത് സര്‍ക്കാറുകളുടെ കോണ്‍ടാക്റ്റ് ട്രൈസിംഗ് ആപ്പുകള്‍ക്ക് വേണ്ടി അത് ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഒരു എപിഐ ആണ് ഗൂഗിളും ആപ്പിളും ഉണ്ടാക്കിയിരിക്കുന്നത്. അതായത് രണ്ട് ഫോണുകള്‍ തമ്മില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു എപിഐ. ഇത് ഒരു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
 
Other News in this category

 
 




 
Close Window