Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണവില പവന് 35,920: ഏഴര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില
Reporter
കേരളത്തിലെ സ്വര്‍ണവില ഇപ്പോഴും റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. ഗ്രാമിന് 4,490 രൂപ, പവന് 35,920 രൂപ. ആഗോള സ്വര്‍ണ വില ഡോളര്‍ നിരക്കില്‍ ഏഴര വര്‍ഷത്തെ ഉയര്‍ന്ന വിലയിലാണിപ്പോള്‍. ജൂണ്‍ 27 ശനിയാഴ്ച ഉച്ചയോടെയാണ്? സ്വര്‍ണ നിരക്ക് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറ്റം നടത്തിയത്. ജൂണ്‍ 27 ന് രാവിലെ ?ഗ്രാമിന് 4475 രൂപയും പവന് 35,800 രൂപയിലുമാണ് കേരളത്തില്‍ വ്യാപാരം പുരോ?ഗമിച്ചിരുന്നത്.

24 ct. സ്വര്‍ണത്തിനുള്ള ബാങ്ക് നിരക്ക് വിപണിയില്‍ കിലോഗ്രാമിന് അന്‍പത് ലക്ഷം രൂപ കടന്നു.

2010 ല്‍ അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 45.73 രൂപയായിരുന്നു. 2015 ആയപ്പോഴേക്കും വിനിമയ നിരക്കില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി, നിരക്ക് 75 ന് മുകളിലേക്ക് പോയി. 2018 ആയപ്പോഴേക്കും മൂല്യത്തില്‍ രൂപ മെച്ചപ്പെട്ടു. വിനിമയ മൂല്യം 64 ലേക്ക് എത്തി. എന്നാല്‍, കൊറോണ പ്രതിസന്ധികള്‍ പിന്നാലെ നിലവില്‍ വീണ്ടും രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും 75 ന് താഴേക്ക് ഇടിഞ്ഞു.
 
Other News in this category

 
 




 
Close Window