Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇതിനു മുന്‍പ് ഒരിക്കലും കേരളത്തില്‍ സ്വര്‍ണം ഒരു പവന് 36000 കടന്നിട്ടില്ല: ഇത് ചരിത്രം
Reporter
കേരളത്തില്‍ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ് കൂടിയത്. ഇന്നും വില ഉയര്‍ന്നതോടെ പണിക്കൂലിയും മറ്റ് ചിലവുകളുമടക്കം ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് നാല്‍പ്പത്തിയൊന്നായിരത്തിലധികം രൂപ ചിലവാക്കേണ്ടി വരും.
കോവിഡ് പ്രതിസന്ധിയും ആഗോള തലത്തില്‍ സമ്പദ്ഘടനയിലുണ്ടായ തകര്‍ച്ചയുമാണ് സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായിരിക്കുന്നത്. ആവശ്യം വര്‍ധിച്ചതോടെ ആഗോളവിപണിയിലും സ്വര്‍ണ്ണവില റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window