Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യക്കു പിന്നാലെ ടിക് ടോക് നിരോധിക്കണമെന്ന് പാക്കിസ്ഥാനിലും ആവശ്യം
Reporter
പാക്കിസ്ഥാന്‍ ടിക് ടോക്കിനോട് കടക്കുപുറത്തെന്ന് പറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതാ അതിന് സമാനമായ ആവശ്യം പാകിസ്ഥാന്‍.
ടിക് ടോക് ഉടന്‍ തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കഴിഞ്ഞു. ദി ഡോണ്‍ റിപ്പോര്‍ട്ട് പ്രകാരം. ഒരു പൗരനുവേണ്ടി അഭിഭാഷകന്‍ നദീം സര്‍വര്‍ ആണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ടിക് ടോക് ഒരു ആളെകൊല്ലിയാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ടിക് ടോക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ പത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ടിക് ടോക് ഉപയോഗിച്ച് പ്രശസ്തിക്കും റേറ്റിങ്ങിനും വേണ്ടി അശ്ലീലം പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്. ടിക് ടോക്കില്‍ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ചൈനീസ് ബന്ധത്തിന്റെ പേരില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ആപ്പുകളെ നിരോധിച്ചത്. ടിക് ടോകിന്റെ ഇന്ത്യയിലെ നിരോധനം ആഗോളതലത്തില്‍ ചര്‍ച്ചയായി.
 
Other News in this category

 
 




 
Close Window