Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ നേട്ടം കൊയ്തത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം
Reporter
ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിലെ നെറ്റ്‌സണ്‍സിന്റെ ഡിജിറ്റല്‍ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു പഠനം നടത്തി. ഓണ്‍ലൈനില്‍ ചെലവഴിച്ച സമയത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല. ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിലെ നെറ്റ്‌സണ്‍സിന്റെ ഡിജിറ്റല്‍ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് പഠിക്കുന്ന കാന്താര്‍ സ്റ്റഡിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ആളുകള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തില്‍ ശരാശരി ആറ് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇതില്‍ വ്യക്തമാക്കുന്നു. കൂടാതെ പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ മാറിയിരിക്കുകയാണെന്നും ഇത് വ്യക്തമാക്കുന്നു. ആളുകള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തില്‍ ശരാശരി ആറ് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇതില്‍ വ്യക്തമാക്കുന്നു. കൂടാതെ പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ മാറിയിരിക്കുകയാണെന്നും ഇത് വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമാണ് ഇതില്‍ ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം ചെലവഴിക്കുന്ന ശരാശരി സമയം 2.3 ഇരട്ടിയായിട്ടുണ്ട്. 24 വയസിന് താഴെയുള്ള ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന സമയം 35 ശതമാനമായി.
ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്ന സമയം 35 ശതമാനം വര്‍ധിച്ചതായി കണ്ടു. ഈ അധിക ഇടപഴകലിന്റെ ഭൂരിഭാഗവും ചെറുകിട നഗരങ്ങളിലെ ഉപഭോക്താക്കളാണ്.
 
Other News in this category

 
 




 
Close Window