Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വാട്‌സാപ്: പണം ഇടപാടില്‍ ഇനി പുതിയ തരംഗം
Reporter
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് വാട്ട്‌സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളുമായി വാട്ട്‌സ്ആപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

'ബാങ്കിംഗ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ബാങ്കുകളുമായി തുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും ഗ്രാമീണ, താഴ്ന്ന വരുമാന വിഭാഗങ്ങളിലേക്ക്, അടിസ്ഥാന ധനകാര്യ സേവനങ്ങളായി ആര്‍ബിഐ ഉയര്‍ത്തിക്കാട്ടിയ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി പങ്കാളികളുമായുള്ള ഞങ്ങളുടെ പരീക്ഷണങ്ങള്‍ വിപുലീകരിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. മൈക്രോ പെന്‍ഷനും ഇന്‍ഷുറന്‍സും ആരംഭിക്കുകയാണ്,' ഫിന്‍ടെക് ഫെസ്റ്റില്‍ വാട്ട്‌സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു.
 
Other News in this category

 
 




 
Close Window