Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ടാക്‌സ് വെട്ടിച്ച് വിമാനത്തില്‍ ഇന്ത്യയിലേക്ക് കടത്തിയ അര കോടി രൂപയുടെ സിഗരറ്റ് പിടികൂടി
Reporter
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 66 ലക്ഷം രൂപയുടെ സിഗററ്റ് ദില്ലി കസ്റ്റംസ് പിടികൂടി. ഇവയ്ക്ക് മുകളില്‍ ചിത്രം പതിച്ച മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് മൂലം ദുബായില്‍ അകപ്പെട്ട 13 ഇന്ത്യന്‍ യാത്രക്കാരില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ദുബായില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇകെ 510 വിമാനത്തിലാണ് ഇവര്‍ എത്തിയത്. വിമാനം ലാന്റ് ചെയ്ത് ഗ്രീന്‍ ചാനല്‍ കടന്നയുടന്‍ 13 യാത്രക്കാരെയും കസ്റ്റംസ് വിഭാഗം പിടികൂടുകയായിരുന്നു.
കസ്റ്റംസ് നിയമം 1962 ലെ 110ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത സിഗററ്റിന്റെ ആകെമൂല്യം 66,60,000 രൂപയാണ്. 13 യാത്രക്കാരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് നിയമത്തിലെ 104ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window