Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ട്രാക്ടര്‍ വില്‍പനയില്‍ വന്‍ വര്‍ധന: കൊവിഡ് കാലത്ത് ഇന്ത്യക്കാര്‍ കൃഷിയില്‍ ശ്രദ്ധയൂന്നി
Reporter
പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ സോണാലിക ഗ്രൂപ്പിന് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ജൂലൈ മാസം ട്രാക്ടര്‍ വില്‍പ്പനയില്‍ 72 ശതമാനം മുന്നേറ്റമുണ്ടായി. 2020 ജൂലൈ മാസത്തില്‍ സോണാലികയുടെ ആഭ്യന്തര വില്‍പ്പന 8,219 യൂണിറ്റുകളായി ഉയര്‍ന്നു.

മുന്‍ വര്‍ഷം സമാന കാലയളവില്‍ വില്‍പ്പന 4,788 യൂണിറ്റുകളായിരുന്നു. ഹോഷിയാര്‍പൂര്‍ കേന്ദ്രീകരിച്ച് ട്രാക്ടര്‍ നിര്‍മാണം നടത്തുന്ന കമ്പനി കയറ്റുമതി അടക്കം ജൂലൈയില്‍ 10,223 യൂണിറ്റുകള്‍ വിറ്റഴിച്ചു.

കാര്‍ഷികമേഖലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതാണ് വില്‍പ്പന ഉയരാനിടയാക്കിയത്. ഇത് വ്യവസായത്തിന്റെ ശക്തമായ വീണ്ടെടുക്കല്‍ അടയാളപ്പെടുത്തുന്നു. ട്രാക്ടറുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, ശക്തമായ റാബി വിളവെടുപ്പ്, നല്ല മണ്‍സൂണിന്റെ പിന്തുണയുള്ള മെച്ചപ്പെട്ട ഖാരിഫ് വിതയ്ക്കല്‍, സര്‍ക്കാര്‍ ചെലവുകള്‍, ആരോഗ്യകരമായ ജലനിരപ്പ് എന്നിവയാണ് വില്‍പ്പന ഉയരാനിടയാക്കിയത്.
 
Other News in this category

 
 




 
Close Window