Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
തൈക്കാട്ട് വൈദ്യരത്‌നം വൈദ്യശാലയുടെ ചെയര്‍മാന്‍ അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് അന്തരിച്ചു.
Reporter
വൈദ്യരത്‌നം അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് (87) അന്തരിച്ചു. തൈക്കാട് വൈദ്യരത്‌നം വൈദ്യശാലയുടെ ചെയര്‍മാനാണ്. ആയുര്‍വേദ പരമ്പരയില്‍പ്പെട്ട തൃശൂര്‍ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളിലെ ഏക പുത്രനാണ്. വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തര്‍ജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്, ഇ.ടി.പരമേശ്വരന്‍ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കള്‍.


ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് നാരായണന്‍ മൂസ്സിന് എട്ടു വയസ്സാണ്. ഇല്ലത്തെ വീട്ടുമുറ്റത്തെ ചികിത്സയില്‍നിന്നു വലിയ നഴ്‌സിങ് ഹോമിലേക്കുള്ള വളര്‍ച്ചയും ചെറിയ അടുപ്പുകളില്‍നിന്നു വലിയ ഫാക്ടറിയിലേക്കുള്ള വളര്‍ച്ചയും നാരായണന്‍ മൂസ്സിന്റെ കാലത്താണുണ്ടായത്.
 
Other News in this category

 
 




 
Close Window