Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്
Reporter
ഫ്യൂചര്‍ ബ്രാന്റ് ഇന്റക്‌സ് 2020ലെ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് ശേഷം രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയന്‍സ് ഇന്റസ്ട്രീസ് സ്വന്തമാക്കിയത്.

ജനങ്ങള്‍ക്ക് റിലയന്‍സുമായി വളരെ ശക്തമായ വൈകാരിക ബന്ധമുണ്ട്. വളരെയേറെ ബഹുമാനിക്കപ്പെടുന്നുണ്ട്. മൂല്യങ്ങളില്‍ ഉറച്ചുനിന്നാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഫ്യൂചര്‍ബ്രാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഊര്‍ജ്ജം, പെട്രോകെമിക്കല്‍, ടെക്‌സ്‌റ്റൈല്‍, നാചുറല്‍ റിസോര്‍സസ്, റീട്ടെയ്ല്‍, ടെലികമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് റിലയന്‍സിന്റെ ഇന്നത്തെ ബിസിനസ്. പെട്രോകെമിക്കല്‍ സ്ഥാപനം എന്ന നിലയില്‍ നിന്ന് ഡിജിറ്റല്‍ രംഗത്തെ ഭീമന്‍ കമ്പനിയായി റിലയന്‍സിനെ മാറ്റിയതില്‍ മുകേഷ് അംബാനിയുടെ പ്രവര്‍ത്തനം വലുതാണെന്ന് ഫ്യൂചര്‍ ബ്രാന്റ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
 
Other News in this category

 
 




 
Close Window