Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പിടിയില്‍ നില്‍ക്കാതെ സ്വര്‍ണത്തിന്റെ കുതിപ്പ്: ഒരു പവന്‍ വില 42,000 രൂപ
Reporter
സ്വര്‍ണവില വീണ്ടും കൂടി. കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 42,000 രൂപയിലെത്തി. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. വ്യാഴാഴ്ച സ്വര്‍ണ വില രണ്ടുതവണ കൂടി 41,520 രൂപയായിരുന്നു. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32 ഡോളറിലെത്തി. ഒരുവേള 2,072.50 ഡോളര്‍ നിവാരത്തിലെത്തിയെങ്കിലും നേരിയതോതില്‍ കുറവുണ്ടായി.

ഈ വര്‍ഷം മാത്രം 30 ശതമാനത്തോളം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ക്കും സ്വര്‍ണം മികച്ച നിക്ഷേപമായി മാറുകയാണ്. പക്ഷേ, വിവാഹാവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങാനുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണു വിലക്കുതിപ്പ്. ജിഎസ്ടിയും സെസും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ചേര്‍ന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 45,000 രൂപയോളം ആവശ്യമായി വരും. ഇഷ്ടമുള്ള ഡിസൈനിലെ ആഭരണം തിരഞ്ഞെടുക്കേണ്ടവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കു ലഭിക്കുക രണ്ടു പവന്‍ മാത്രം. ഒരു വര്‍ഷത്തിനുള്ളില്‍ 14,000 രൂപയാണു സ്വര്‍ണത്തിനുയര്‍ന്നത്.
 
Other News in this category

 
 




 
Close Window