Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
സാംസങ്, പാനസോണിക് കമ്പനികള്‍ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു
Reporter
സാംസങ് ഓഫര്‍:
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, അവരുടെ ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍ എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഓഫറുകള്‍, ബണ്ടില്‍ഡ് ഡീലുകള്‍, 15% വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഫിനാന്‍സ് സ്‌കീമുകള്‍, 990 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകള്‍, ആമസോണ്‍ പേയിലൂടെ പണമടയ്ക്കുമ്പോള്‍ 5000 രൂപ ക്യാഷ്ബാക്ക് എന്നീ ഓഫറുകളുടെ കാലാവധി 2020 ഓഗസ്റ്റ് 31 വരെയാണ്.

സാംസങ് QLED ടിവികള്‍, 4കെ യുഎച്ച്ഡി ടിവികള്‍, സ്മാര്‍ട്ട് ടിവികള്‍, സ്പേസ്മാക്‌സ് ഫാമിലിഹബ് റെഫ്രിജറേറ്റര്‍, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്റര്‍, ഫ്ളെക്‌സ്വാഷ് വാഷിംഗ് മെഷീന്‍, ആഡ്വാഷ് വാഷിംഗ് മെഷീനുകള്‍, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ് ലോഡ് വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഓവനുകള്‍, വിന്‍ഡ്ഫ്രീ എയര്‍ കണ്ടീഷ്ണറുകള്‍ തുടങ്ങിയ സാംസങിന്റെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ സവിശേഷമായ ഓഫറിലൂടെ ഉറപ്പായ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

പാനസോണിക് ഓഫര്‍:


ഡൈവേര്‍സിഫൈഡ് ടെക്നോളജി കമ്പനിയായ പാനസോണിക്ക് ഇന്ത്യ, 'പുതിയ സ്വപ്നങ്ങള്‍, പുതിയ ആഘോഷങ്ങള്‍' എന്ന പേരില്‍ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കംഫര്‍ട്ടും ഡ്യൂറബിളിറ്റിയും കാര്യക്ഷമതയും നല്‍കുന്നതിനുള്ള ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളും മുന്നോട്ട് വെയ്ക്കുകയാണ് പാനസോണിക്ക്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സുകള്‍, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉത്സവ ഓഫറുകള്‍ ലഭ്യമാകും. കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്ലെറ്റുകളിലും ഓഫറുകള്‍ 2020 ഓഗസ്റ്റ് 1 മുതല്‍ 2020 സെപ്റ്റംബര്‍ 15 വരെ ലഭ്യമാകും.
 
Other News in this category

 
 




 
Close Window