Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റഷ്യയുടെ വാക്‌സിന്‍ ഇറങ്ങുന്ന വാര്‍ത്ത വന്നപ്പോഴേക്കും സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ്
Reporter
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ദിവസങ്ങള്‍ നീണ്ട കുതിച്ചു ചാട്ടത്തിനൊടുവിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നത്. ഇന്ന് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4900 രൂപയായി. ഒരു പവന് 39,200 രൂപയും. കഴിഞ്ഞ ദിവസം രണ്ടു തവണയായി 800 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാലുദിവസം കൊണ്ട് 2800 രൂപയാണ് ഇടിവ് വന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലമാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവാണ് നേരിടുന്നത്. ആഗോള വിപണിയില്‍ തനിത്തങ്കത്തിന്റെ വിലയിലുണ്ടായ കുറവാണ് ഇപ്പോള്‍ വിലകുറവിനിടയാക്കിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം പത്ത് ഗ്രാമിന് 1500 രൂപ കുറഞ്ഞ് 50,441 രൂപയാണ് ദേശീയ തലത്തില്‍ ഇന്നത്തെ വില.

സ്വര്‍ണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം എന്നിവയുടെ നിരക്കുകളും കുറഞ്ഞിട്ടുണ്ട്. വെള്ളി കിലോയ്ക്ക് ആറു ശതമാനം വില കുറഞ്ഞ് 62,918 രൂപയാണ് ഇന്നത്തെ വില.
 
Other News in this category

 
 




 
Close Window