Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പുതിയ മഹീന്ദ്ര ഥാര്‍ ഓടിച്ചു. മികച്ച അനുഭവം: ഇതൊരു പരസ്യ പ്രമോഷനല്ല - പൃഥ്വിരാജ്
Reporter
വാഹനക്കമ്പമുള്ള താരങ്ങളില്‍ മുന്‍നിരയിലാണ് നചന്‍ പൃഥ്വിരാജ്. ആഡംബര വാഹനങ്ങള്‍ ഓടിക്കുകയും ചിലതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. മഹീന്ദ്രയുടെ പുതിയ ഥാര്‍ ഓടിച്ചതായാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസൈനില്‍ അഭിപ്രായ വ്യത്യാസം തോന്നാന്‍ സാധ്യതയുണ്ടെങ്കിലും മികച്ച അനുഭവം തന്നെയാണ് ഥാര്‍ എന്ന് താരം കുറിച്ചു. കൃത്യമായി വില നിര്‍ണയിച്ചാല്‍ നന്നായിരിരിക്കും എന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. കൂടാതെ ഇത് പ്രൊമോഷന്റെ ഭാഗമല്ലെന്നും താരം കുറിച്ചു.

''പുതിയ മഹീന്ദ്ര ഥാര്‍ ഓടിച്ചു. ഡിസൈന്റെ കാര്യത്തില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. എന്നാല്‍ മികച്ച അനുഭവം തരുന്ന കാര്യത്തില്‍ ഥാര്‍ ഒട്ടും പുറകിലാണെന്ന് തോന്നുന്നില്ല. മഹീന്ദ്ര വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഇതൊരു പരസ്യ പ്രമോഷനല്ല'' എന്നാണ് പൃഥ്വിയുടെ ട്വീറ്റ്.

ലംബോര്‍ഗിനിയില്‍ സഞ്ചരിക്കുന്ന പൃഥ്വിരാജ് ഥാര്‍ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഇതിനോടകം വന്‍ സ്വീകാരതയാണ് മഹീന്ദ്രയുടെ ഥാറിന് ലഭിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window