Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഡല്‍ഹി കലാപം 2020 എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിന്‍ വലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ
Reporter
പുസ്തകത്തിന്റെ പ്രകാശനത്തിനായി ഇന്ന് നടക്കാനിരുന്ന ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

പരിപാടിയുടെ ക്ഷണക്കത്തില്‍ ബി.ജെ.പിയുടെ കപില്‍ മിശ്ര വിശിഷ്ടാതിഥികളില്‍ ഒരാളായിരിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ തങ്ങളുടെ അറിവില്ലാതെ ബ്ലൂംസ്ബറിയുടെ ലോഗോ ഉപയോഗിച്ച് പുസ്തകത്തിന്റെ രചയിതാക്കള്‍ ആണ് ക്ഷണക്കത്ത് ഇറക്കിയത് എന്നാണ് പ്രസാധകര്‍ നല്‍കുന്ന വിശദീകരണം.

ഫെബ്രുവരി 23- ന് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണ് 50- ഓളം പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപം ഉണ്ടായത് എന്നതാണ് പരിപാടിക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം. ഡല്‍ഹി കലാപം 2020 (Delhi Riots 2020) എന്ന പുസ്തകം കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയുടെ സ്‌ഫോടനാത്മക വെളിപ്പെടുത്തലാണെന്നാണ് പ്രസാധകര്‍ അവകാശപ്പെടുന്നത്.

'ഞങ്ങള്‍ക്ക് താത്പര്യമില്ലാത്ത കക്ഷികളുടെ പങ്കാളിത്തത്തോടെ, ഞങ്ങളുടെ അറിവില്ലാതെ പുസ്തകത്തിന്റെ രചയിതാക്കള്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ പ്രീ-പബ്ലിക്കേഷന്‍ ലോഞ്ച് ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത്,'' പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിന്‍വലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window