Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
രണ്ടാഴ്ചയില്‍ 3,440 രൂപയുടെ കുറവ്: പവന്‍ വില 38,880; സ്വര്‍ണം വിറ്റും വാങ്ങിയും പണം ഉണ്ടാക്കാം
Reporter
കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. ഇന്നു പവന് 320 രൂപ കുറഞ്ഞു 38560 രൂപയായി. ഗ്രാമിന് 4820 രൂപയാണ് വില. കഴിഞ്ഞ നാലുദിവസമായി പവന് 38,880 രൂപയില്‍ തുടര്‍ന്ന വിലയാണ് ഇന്നു വീണ്ടും കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഘട്ടത്തില്‍ പവന് 42000 രൂപയായിരുന്ന സ്വര്‍ണവിലയില്‍ രണ്ടാഴ്ച കൊണ്ട് 3,440 രൂപയുടെ കുറവാണ് ഉണ്ടായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1933.37 ഡോളറായി കുറഞ്ഞു. ഒരുഘട്ടത്തില്‍ ഔണ്‍സിന് 2000 ഡോളറിന് മുകളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പും സ്വര്‍ണവിലയെ സാരമായി ബാധിച്ചു.

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ മാറ്റ് കുറയാന്‍ കാരണമായിരുന്നു. ഇത് പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജും സ്വര്‍ണവില ഇടിയാന്‍ കാരണമായി. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുകയും ഡോളര്‍ ശക്തിപ്രാപിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window