Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
'ഗോ ഗ്രീന്‍ ഗോ ഡിജിറ്റല്‍': പേപ്പര്‍ ഇല്ലാത്ത ഇടപാടുകള്‍ മെച്ചപ്പെടുത്താന്‍ ഒപ്പോ
Reporter
പേപ്പര്‍ രഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഒപ്പോ ഇന്ത്യ. എക്കാലവും മാറി വരുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒപ്പോ ഇന്ത്യ, 'ഗോ ഗ്രീന്‍ ഗോ ഡിജിറ്റല്‍' പദ്ധതി പ്രഖ്യാപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോടൊപ്പം ചേര്‍ന്ന്, ഒപ്പോ രാജ്യത്തെ സര്‍വീസ് സെന്ററുകളില്‍ ഉടനീളം ഡിജിറ്റല്‍ ഇന്‍വോയിസുകള്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒപ്പോയുടെ എല്ലാ സര്‍വീസ് സെന്ററുകളും റിപ്പെയര്‍ ഇന്‍വോയിസുകള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റിലൂടെ അയച്ചു നല്‍കും. സര്‍വീസ് സെന്ററുകളില്‍ പേപ്പര്‍രഹിത ഇടപാടു നടപ്പാക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഒപ്പോ. 2020 ഓഗസ്റ്റ് 17 മുതല്‍ പുതിയ രീതി പ്രാബല്യത്തിലായി.

ലോകമൊന്നാകെ കോവിഡ് മഹാമാരിക്കു എതിരെ, സാമൂഹിക അകലം പാലിക്കല്‍ മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കെയാണ് ഒപ്പോയുടെ പേപ്പര്‍രഹിത ഇടപാട് അവതരിപ്പിക്കുന്നത്. ഉപഭോക്താവ് ഒപ്പോയുടെ ഏതെങ്കിലുമൊരു സര്‍വീസ് സെന്ററില്‍ റിപ്പെയര്‍/പര്‍ച്ചേസിനായി എത്തുമ്പോള്‍, വര്‍ക്ക് ഓര്‍ഡര്‍/ഇന്‍വോയിസ് അവര്‍ക്ക് നല്‍കുന്നു. ഇതില്‍ ഉപഭോക്താവിന്റെ വിശദാംശങ്ങളും ഡിവൈസിന്റെ പ്രശ്‌നവും ചേര്‍ക്കും. ഇപ്പോള്‍, ഇതേ വര്‍ക്ക്ഓര്‍ഡറും ഇന്‍വോയിസും ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ ലഭിക്കും. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്ക് ഇത് ഇമെയില്‍/എസ്എംഎസ് ആയി ലഭിക്കാന്‍ തിരഞ്ഞെടുക്കാം. ഒന്നിലധികം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.

ഇന്ത്യയിലെ 476 നഗരങ്ങളിലായി ഒപ്പോയ്ക്ക് 500-ലേറെ എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്ററുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ 94.5% സംശയങ്ങളും ദൂരീകരിക്കാന്‍ പാകത്തിന് 24X7 പ്രവര്‍ത്തിക്കുന്ന എഐ പിന്തുണയുള്ള ചാറ്റ്‌ബോട്ട് 'Ollie' എന്ന പേരില്‍ ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെടാനുമാകും. ബ്രാന്‍ഡ് 9 ഭാഷകളില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഗൂഗിള്‍ റിവ്യൂസില്‍ 5-ല്‍ 4.5 ആകെ റേറ്റിംഗാണ് ഈ സേവനങ്ങള്‍ക്കുള്ളത്. 200 നഗരങ്ങളിലായി ഇത് ഒപ്പോയെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നു.
 
Other News in this category

 
 




 
Close Window