Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഐഡിയയും വോഡഫോണും ശക്തി പ്രകടിപ്പിച്ചു: നെറ്റ് വര്‍ക്കില്‍ പേരുമാറി - VI
Reporter
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേര്‍ന്നുള്ള കമ്പനി ഇനി പുതിയ പേരില്‍. ലയന പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്.

ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ വോഡഫോണ്‍ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കറാണ് ഇക്കാര്യം അറിയിച്ചത്.


രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സംയോജന പ്രക്രിയ പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് വോഡഫോണ്‍-ഐഡിയ എംഡിയും സിഇഓയുമായുള്ള രവീന്ദ്രര്‍ താക്കര്‍ പറഞ്ഞു.

2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മില്‍ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്.
 
Other News in this category

 
 




 
Close Window