Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ മൊബൈല്‍ ആപ് ഇറക്കി ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റുന്നു
Reporter
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സ്വന്തമായി ആപ് ഇറക്കുന്നു. ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് കേരളത്തില്‍ കുതിച്ചുയര്‍ന്നപ്പോഴാണ് നടപടി. കെഎച്ച്ആര്‍എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എംപവര്‍മെന്റ് സെന്ററിന്റെ (ഡിഇസി) നേതൃത്വത്തിലാണ് 'ഹോട്ടല്‍ ആപ്പ്' വികസിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ പാഴ്‌സല്‍ ബുക്കിങ്, ഭക്ഷ്യ വിതരണം തുടങ്ങിയ സേവനങ്ങളാകും ആപ്പ് വഴി ലഭ്യമാക്കുക. അടുത്ത ഘട്ടത്തില്‍ ഹോട്ടലുകളില്‍ റൂം ബുക്കിങ്, ടേബിള്‍ റിസര്‍വേഷന്‍ തുടങ്ങിയ സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാക്കും. ഹോട്ടലുകാര്‍ക്ക് പൊതുവിപണിയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുളള സംവിധാനവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുണ്ടാകും. കൊവിഡ് -19 പകര്‍ച്ചവ്യാധിയില്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ റസ്റ്ററന്റ് മേഖലയ്ക്ക് ഉത്തേജനം പകരുകയെന്ന ലക്ഷ്യവും പുതിയ സംരംഭത്തിന് പിന്നിലുണ്ട്.


'ആദ്യഘട്ടത്തില്‍ കേരളത്തിലെ എല്ലാ റസ്റ്ററന്റുകളും വരാന്‍ പോകുന്ന പുതിയ ആപ്പില്‍ ലിസ്റ്റ് ചെയ്യും. നാട്ടുംപുറങ്ങളിലെ ചായക്കടകള്‍ മുതല്‍ ??ന?ഗരങ്ങളിലെ വലിയ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യും. ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സംവിധാനമുളള ഭക്ഷണശാലകള്‍ ഈ ആപ്പില്‍ കാണാന്‍ കഴിയും. അവയില്‍ നിന്ന് ആളുകള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അതാത് ഹോട്ടലിന്റെ ഡെലിവറി സംവിധാനം നിങ്ങളിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കും. നവംബറില്‍ എത്തുന്ന ആപ്പിലൂടെ വ്യക്തികള്‍ക്ക് ടേക്ക് എവേ ബുക്കിങ്ങുകളും നടത്താന്‍ കഴിയും, ' കെഎച്ച്ആര്‍എ ഡിഇസിയുടെ സിഇഒയും റസ്റ്ററന്റ് ഉടമയുമായ മുഹമ്മദ് മുസ്തഫ സെയ്താലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window