Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ടിക് ടോക് പോയപ്പോള്‍ ചിങ്കാരി നേടിയത് 30 ലക്ഷം ഉപയോക്താക്കള്‍: ചൈനീസ് ആപിനെതിരേ പ്രവര്‍ത്തിച്ചത് ചെറിയ ബുദ്ധിയല്ല
Reporter
മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്‌ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്.

ഇന്ത്യയില്‍ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ 3.5 മില്യണ്‍ ആളുകള്‍ ചിങ്കാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.


ചിങ്കാരി ആപ്പില്‍ മികച്ച ഓഡിയോ, വീഡിയോ എഡിറ്റിംഗ് ടൂളുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വീഡിയോ തയ്യാറാക്കുമ്പോള്‍ മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ക്കായി ഇന്ത്യന്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് മികച്ച പ്രകടനം സാധ്യമാക്കുന്നതായി ചിങ്കാരി ആപ്പിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ സുമിത് ഘോഷ് പറഞ്ഞു.



ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകളും ചിങ്കാരി ആപ്പില്‍ ലഭ്യമാണ്. പുതിയതും നൂതനവുമായ ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് കൂടുതല്‍ രസകരമായ വീഡിയോകള്‍ ആളുകള്‍ക്ക് നിര്‍മിക്കാവുന്നതാണ്. 18 വയസിനും 35 വയസിനും ഇടയിലുള്ളവരാണ് പ്രധാനമായും ചിങ്കാരി ആപ്പ് ഉപയോഗിക്കുന്നത്.
പത്തു ഭാഷകള്‍ ചിങ്കാരി ആപ്പില്‍ ലഭ്യമാണ്. ഹിന്ദി, ബംഗ്ല, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, ഒഡിയ, തെലുഗു എന്നീ ഭാഷകള്‍ക്കൊപ്പം ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും ലഭ്യമാണ്.

ഇന്ത്യയ്ക്ക് പുറമേ യുഎഇ, യുഎസ്, കുവൈറ്റ്, സിംഗപ്പൂര്‍, സൗദി അറേബ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലും ആപ്പ് ഉപയോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണെന്ന് കമ്പനി അറിയിച്ചു.
 
Other News in this category

 
 




 
Close Window