Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് ഒമ്പതു കോടി രൂപ: അയച്ചത് ആരാണെന്നു തിരഞ്ഞ് പോലീസ്
Reporter
തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഒരു പതിനാറുകാരി. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് അറിയാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് 9.99 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടെന്ന കാര്യം പെണ്‍കുട്ടി അറിഞ്ഞത്. എന്നാല്‍, ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് കാണിച്ച് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സരോജ് എന്ന് പതിനാറുകാരിയാണ് തന്റെ അക്കൗണ്ടിലേക്ക് എത്തിയ പണം കണ്ട് അന്തംവിട്ട് പോയത്. തിങ്കളാഴ്ച അലഹബാദ് ബാങ്കില്‍ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക വന്ന കാര്യം സരോജ് അറിഞ്ഞത്. 2018ലായിരുന്നു സരോജ് ഈ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഈ ബാങ്ക്.
 
Other News in this category

 
 




 
Close Window