Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=105.9434 INR
ukmalayalampathram.com
Mon 09th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
ജിഎസ്ടിയോടൊപ്പം പിരിച്ച സെസ് സംസ്ഥാനങ്ങള്‍ക്ക്: 20,000 കോടി രൂപ ഇന്നു രാത്രി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്
Reporter
ഈ വര്‍ഷം ഇതുവരെ ജിഎസ്ടി നഷ്ടപരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

തിങ്കളാഴ്ച നടന്ന 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ചു. സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിന് ശേഷമാണ് ജിഎസ്ടി നഷ്ടപരിഹാസ സെസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ധനമന്ത്രി പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window