Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പിടി തരാതെ കുതിച്ച് സ്വര്‍ണ വില: ഒരു പവന് വില 37,800 രൂപ
Reporter
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് 240 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ്ണവില 37,800 രൂപ ആയി ഉയര്‍ന്നു. ഗ്രാമിന് 4725 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം 360 രൂപ കൂടി 37,560ല്‍ എത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായത്. വര്‍ധനവ് ഇന്നും തുടരുകയായിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും വില ഉയരാന്‍ കാരണമായത്. ഡോളര്‍ ദുര്‍ബലപ്പെട്ടതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണ്ണവില ഉയര്‍ന്നത്. ഇത് ദേശീയ-ആഭ്യന്തര വിപണികളിലും പ്രകടമായി.
 
Other News in this category

 
 




 
Close Window