|
സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവഴിക്കല്‍ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത സൃഷ്ടിക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ എല്‍ടിസി ക്യാഷ് വൗച്ചറും ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമുകളും പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതിയാകും.
യാത്രകള്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവര്‍ക്ക് ഇഷ്ടമുള്ള വാങ്ങലുകള്‍ നടത്താന്‍ ഈ അലവന്‍സ് ഉപയോഗിക്കാം. 12 ശതമാനം ജിഎസ്ടിയോ അതില്‍ കൂടുതലോ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമാകും, ചെലവാക്കല്‍ ഡിജിറ്റല്‍ മോഡ് വഴി മാത്രമേ ചെയ്യാവൂ. |