Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
സമ്പൂര്‍ണ ഇന്ത്യന്‍ നിര്‍മിത വെബ് ബ്രൗസറുമായി ജിയോ. വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കി ജിയോ പേജസ് എന്ന പേരിലാണ് ഇന്റര്‍നെറ്റ് ബ്രൗസര്‍ പുറത്തിറക്കിയിരിക്കുന്നത്.
Reporter
അതിവേഗ ബ്രൗസിങ്ങ് സാധ്യമാക്കുന്ന ക്രോമിയം ബ്ലിങ്കിലാണ് പ്രവര്‍ത്തനം. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം സെറ്റ് ചെയ്യാവുന്ന ഹോം സ്‌ക്രീന്‍, ആവശ്യമുള്ള വിവരങ്ങള്‍ മാത്രം വരുന്ന കണ്ടന്റ് സ്ട്രീം തുടങ്ങിയവയാണ് പ്രത്യേകതകള്‍. പ്രാദേശികമായ വിവരങ്ങളും ജിയോ പേജസ് വഴി ലഭ്യമാകും.
ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളില്‍ ജിയോ പേജസ് സപ്പോര്‍ട്ട് ചെയ്യും. നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാവുന്ന ജിയോ പേജസ് ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗതമായി സെറ്റ് ചെയ്യാവുന്ന ഹോം സ്‌ക്രീനില്‍, ഉപയോക്താക്കള്‍ ഗൂഗിള്‍, ബിങ്, ഡക്ക് ഡക്ക് ഗോ, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട വെബ് പേജുകള്‍ പിന്‍ ചെയ്ത് വെക്കാനുള്ള സംവിധാനവുമുണ്ട്.
രാത്രികാലങ്ങളില്‍ ഉപയോഗിക്കാവുന്ന ഡാര്‍ക്ക് മോഡ് ഉള്‍പ്പെടെയുള്ള തീമുകളും ഉപയോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഭാഷ, വിഷയം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉപയോക്താവിന്റെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കും കണ്ടന്റുകള്‍ കാണാനാകുക. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന വിഷയത്തിന് അനുസരിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മാത്രം ലഭ്യമാകാനുള്ള സൗകര്യവും ജിയോ പേജസ് വാഗ്ദാനം ചെയ്യുന്നു.
ഇന്‍ഫോര്‍മേറ്റീവ് കാര്‍ഡുകള്‍ വഴി പ്രധാന വാര്‍ത്താ തലക്കെട്ടുകളും പുത്തന്‍ ട്രെന്‍ഡുകളും കാണാനുമാകും. പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാമെന്നതിനാല്‍, പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. സുരക്ഷിതമായ ഇന്‍കോഗ്‌നിറ്റോ മോഡില്‍ ബ്രൗസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പിന്‍ നമ്പറോ ഫിംഗര്‍ പ്രിന്റോ നല്‍കി ജിയോ പേജേസിലെ വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. ആവശ്യമില്ലാത്ത പരസ്യങ്ങള്‍ ഒഴിവാക്കി തടസം കൂടാതെയുള്ള ബ്രൗസിങ് ആസ്വദിക്കാനുള്ള സൗകര്യമാണ് ജിയോ പേജസ് ഒരുക്കുന്നത്.
 
Other News in this category

 
 




 
Close Window