Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലറുമായി മഹീന്ദ്ര: വില 3 ലക്ഷം രൂപ
Reporter
ആറ്റം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഏകദേശം മൂന്നുലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. കാറുകളുടെ ശ്രേണിയിലല്ല, പകരം ക്വാഡ്രിസൈക്കിള്‍ എന്ന വിഭാഗത്തിലാണ് ഈ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. എത്തിക്കുന്നത്.

ഇന്ത്യയില്‍ പുതിയതായി അനുവദിച്ചിട്ടുള്ള വാഹന സെഗ്മെന്റാണ് ക്വാഡ്രി സൈക്കിള്‍. വാഹനത്തിന്റെ ഭാരം, സ്പീഡ്, എഞ്ചിന്‍ പവര്‍ എന്നീ കാര്യങ്ങളില്‍ ഈ വാഹനങ്ങള്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട്. നിലവില്‍ ബജാജില്‍ നിന്നും ബജാജ് ക്യൂട്ട് എന്ന ഒരു വാഹനം ഇതിനു മുന്‍പ് എത്തിയിരുന്നു. ഇതില്‍ 217 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു 13 ബിഎച്ച്പി കരുത്തും, 19 എന്‍എം ടോര്‍ക്കും ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ പുറത്തിറങ്ങിയ ഈ വാഹനം ലിറ്ററിന് 35 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്തത്.

ഈ വിഭാഗത്തിലേക്ക് വരുന്ന ആദ്യ ഇലക്ട്രിക് വാഹനമാണ് മഹിന്ദ്ര ആറ്റം. കാറുകളെക്കാള്‍ ചെറുതും ഓട്ടോറിക്ഷയെക്കാള്‍ വലുപ്പമുള്ളതായിരിക്കും ഇവ. ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. നിലവില്‍ 3 വീലറുകള്‍ക്ക് കടുത്ത എതിരാളിയാകും മഹീന്ദ്ര ആറ്റം എന്ന് ചുരുക്കം.
 
Other News in this category

 
 




 
Close Window