കോവിഡ് 19 പടര്‍ന്നു പിടിച്ച ഇക്കാലയളവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വില്‍പനയിലാണ് വലിയ കുതിച്ച് ചാട്ടമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തളര്‍ന്നു കിടന്ന ആരോഗ്യ ഇന്‍ഷൂറന്‍സില്‍ കൊറോണ കവച് പോളിസികളുടെ വില്‍പനയാണ് ഇപ്പോള്‍ കുതിച്ചുയരുന്നത്. കോവിഡ് കുതിച്ചുയര്‍ന്ന സെപ്തംബറില്‍ ഈ പോളിസിയുടെ വില്‍പനയില്‍ 10 ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 10 ലക്ഷം പോളിസികളാണ് രാജ്യത്ത് വിറ്റതെങ്കില്‍ സെപ്തംബറില്‍ ആകെ വിറ്റ കൊറോണ കവച് പോളിസികളുടെ എണ്ണം ഒരു കോടി പത്ത് ലക്ഷമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നമാണിത്.