Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പ്രോവിഡന്റ് ഫണ്ടിന്റെ ബാലന്‍സ് അറിയാന്‍ ഒരു എസ്എംഎസ് അയച്ചാല്‍ മതി
Reporter
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ അക്കൗണ്ടിലേക്ക് ഉടന്‍ പലിശ എത്തും. 2019-2020 സാമ്പത്തിക വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നല്‍കാനാണ് ഇപിഎഫ്ഒയുടെ തീരുമാനം. പലിശയുടെ ആദ്യഗഡു ദീപാവലിയോടെ വരിക്കാരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് സൂചന. രണ്ടാമത്തെ ഗഡു ഡിസംബറോടെ വിതരണം ചെയ്യും. ഇപിഎഫ് വരിക്കാര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ പലിശ രണ്ട് തവണകളായി ലഭ്യമാക്കാന്‍ സെപ്റ്റംബറില്‍ ആണ് ഇപിഎഫ്ഒ തീരുമാനിച്ചത്. ആദ്യ ഗഡുവില്‍ 8.15 ശതമാനം പലിശയും രണ്ടാമത്തെ ഗഡുവില്‍ 0.35 ശതമാനം പലിശയും ആയിരിക്കും ലഭ്യമാക്കുക.

ന്മരജിസ്ട്രര്‍ ചെയ്തിട്ടുള്ള ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് മിസ്സ്ഡ് കോള്‍ വഴിയും പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് അറിയാന്‍ കഴിയും. ഇതിനായി 011-22901406 എന്ന് നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ നല്‍കുക. ഇതെ തുടര്‍ന്ന് പിഎഫ് ബാലന്‍സ് വിവരങ്ങള്‍ അടങ്ങിയ എസ്എംഎസ് നിങ്ങള്‍ക്ക് ലഭിക്കും. റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും വേണം കോള്‍ ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window