Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യ കോവിഡില്‍ തളര്‍ന്നില്ലെന്ന് വന്‍കിട വിദേശികള്‍ തിരിച്ചറിഞ്ഞു; ഒക്ടോബറില്‍ വിദേശികള്‍ രാജ്യത്തു നിക്ഷേപിച്ചത് 22,033 കോടി രൂപ
Reporter
ഇന്ത്യയുടെ പുതിയ കോവിഡ് 19 കേസ് എണ്ണം കുറയുകയാണ്. ഇത് ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കും, ഒരു വാക്‌സിന്‍ സംബന്ധിച്ച നല്ല വാര്‍ത്തകള്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ വളരെയധികം ത്വരിതപ്പെടുത്തുമെന്നും ഗ്രോവിലെ സഹസ്ഥാപകനും ഇഛഛ യുമായ ഹര്‍ഷ് ജെയ്ന്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങള്‍ ഒക്ടോബറില്‍ ഇതുവരെ മൊത്തം വരവിന് കാരണമായതായി ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും മികച്ച രീതിയിലുളള കോര്‍പ്പറേറ്റുകളുടെ രണ്ടാം പാദ പ്രകടനം, വര്‍ദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം, സമ്പദ് വ്യവസ്ഥയുടെ പൊതുവായ തുറക്കല്‍ എന്നിവ ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാകാന്‍ ഇന്ത്യയെ സഹായിക്കുന്നു. കൂടാതെ, ആഗോള വിപണികള്‍ ഇഛഢകഉ19 ന് മുമ്പുള്ള തലങ്ങളില്‍ പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ 22,033 കോടി രൂപ നിക്ഷേപം നടത്തി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും മികച്ച ത്രൈമാസ കോര്‍പ്പറേറ്റ് ഫലങ്ങളും നിക്ഷേപ അനുകൂല വികാരത്തിന് കാരണമായി.

സെപ്റ്റംബറില്‍ എഫ്പിഐകള്‍ 3,419 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു

ഡെപ്പോസിറ്ററികളുടെ കണക്കനുസരിച്ച്, വിദേശ നിക്ഷേപകര്‍ ഒക്ടോബര്‍ 1-30 കാലയളവില്‍ 19,541 കോടി രൂപ ഇക്വിറ്റികളിലും 2,492 കോടി രൂപയും ഡെറ്റ് വിപണിയിലും നിക്ഷേപിച്ചു. മൊത്തം നിക്ഷേപം ഒക്ടോബറില്‍ 22,033 കോടി രൂപയായിരുന്നു.

'ആഗോള വിപണികളില്‍ മിച്ച പണലഭ്യത ഇന്ത്യന്‍ ഇക്വിറ്റികളിലെ വിദേശ പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നു, ''മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യയിലെ റിസര്‍ച്ച് മാനേജര്‍-അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

സാഹചര്യം അനുകൂലം

കൂടാതെ, സമ്പദ് വ്യവസ്ഥ തുറക്കുന്നതും ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലങ്ങളും നിക്ഷേപകരുടെ താല്‍പര്യം നിലനിര്‍ത്താന്‍ സഹായിച്ചതായി അദ്ദേഹം ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window