Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് അവസാന തീയതി ഡിസംബര്‍ 21: വൈകിയാല്‍ ഫൈന്‍
Reporter
കോവിഡ് പശ്ചാത്തലത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 21- ന്അവസാനിക്കും. നേരത്തെ അവസാന തീയതി നവംബര്‍ 30 ആയിരുന്നു. എന്നാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന തീയതി വരെ കാത്തിരുന്നാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നാക്കാം.

എത്ര നേരത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുവോ അത്രയും നേരത്തെ നിങ്ങള്‍ക്ക് റീഫണ്ട് ലഭിക്കും. കൃത്യമായി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ സാധാരണ നടപടിക്രമം അനുസരിച്ച് ഒരു മാസത്തിനുള്ളില്‍ റീഫണ്ട് നിങ്ങളുടെ അക്കൗണ്ടിലെത്തും. ടിഡിഎസ്, ടിസിഎസ് എന്നിവയിലൂടെ കൂടുതല്‍ നികുതി ഈടാക്കിയവര്‍ക്കാകും ഇത്തരത്തില്‍ റീഫണ്ട് ലഭിക്കുക.

ഒരുലക്ഷത്തില്‍ കടുതല്‍ തുകയുടെ ആദായ നികുതി ബാധ്യതയുള്ളവര്‍ ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന തിയതിവരെ കാത്തിരിക്കരുത്.

ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. സ്വയം വിലയിരുത്തി നികുതി നല്‍കുന്ന ഒരു ലക്ഷം രൂപയില്‍കൂടുതല്‍ നികുതി ബാധ്യതയുള്ളവരാണെങ്കില്‍ ഡിസംബര്‍ 31നുശേഷമുള്ള പലിശ ഈടാക്കും.
 
Other News in this category

 
 




 
Close Window