Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ പണം കൈമാറ്റം ചെയ്യുന്ന ഡിജിറ്റല്‍ പേയ്മെന്റ് - ഫോണ്‍പേ: 25 കോടി ഉപയോക്താക്കള്‍
Reporter
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍, 25 കോടി ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തു എന്ന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിക്കുന്നു. 2020 ഒക്ടോബറില്‍ 10 കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കളും (MAU) 230 കോടി ആപ്പ് സെഷനുകളും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഒക്ടോബറില്‍ വാര്‍ഷിക TPV റണ്‍ നിരക്ക് 20 ലക്ഷം കോടി എന്നതിനൊപ്പം, ഫോണ്‍പേയ്ക്ക് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതായ 92.5 കോടി ട്രാന്‍സാക്ഷനുകള്‍ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ വിപണിയില്‍ 40% -ലധികം ഓഹരി പങ്കാളിത്തത്തോടുകൂടി, ഫോണ്‍പേ 83.5 കോടി UPI ട്രാന്‍സാക്ഷനുകള്‍ പ്രോസസ്സുചെയ്തിരിക്കുന്നു.

ഈ നാഴികക്കല്ലിനെക്കുറിച്ച് ഫോണ്‍പേയുടെ സിഇഓയും സ്ഥാപകനുമായ സമീര്‍ നിഗത്തിന്റെ വാക്കുകളിലൂടെ, '25 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, കൂടാതെ നിരവധി ഇന്ത്യക്കാര്‍ ഞങ്ങളുടെ സേവനങ്ങളില്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കുന്നതില്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഓരോ ഇന്ത്യന്‍ പൗരന്റേയും ഒരു ജീവിതരീതിയായി മാറ്റുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ഞങ്ങള്‍, ഞങ്ങളുടെ അടുത്ത ലക്ഷ്യം 2022 ഡിസംബര്‍ മാസത്തോടെ രജിസ്റ്റര്‍ ചെയ്ത 50 കോടി ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിക്കുക എന്നതാണ്. Karte Ja. Badhte Ja (ചെയ്യൂ മുന്നേറൂ) എന്ന ഞങ്ങളുടെ ബ്രാന്‍ഡ് ധാര്‍മ്മികതയ്ക്ക് അനുസൃതമായി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി ഞങ്ങള്‍ പുതിയതും നൂതനവുമായ ഉല്‍പ്പന്നങ്ങള്‍ സമാരംഭിക്കുന്നതും അതുപോലെ തന്നെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും പട്ടണത്തിലെയും എല്ലാ വ്യാപാരികളിലും ഡിജിറ്റല്‍ പേയ്മെന്റ് സ്വീകാര്യത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.'
 
Other News in this category

 
 




 
Close Window