Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
നിയന്ത്രണങ്ങള്‍ നീങ്ങി: ബാങ്കുകള്‍ മാസത്തില്‍ രണ്ടു ശനിയാഴ്ചയും പ്രവര്‍ത്തിക്കും
Reporter
കേരളത്തിലെ ബാങ്കുകളുടെ പ്രവൃത്തി ദിനത്തില്‍ മാറ്റം. രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ പ്രവൃത്തിക്കും.

കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ്ക് അവധി പിന്‍വലിച്ചതായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എല്‍.എല്‍.ബി.സി.) അറിയിച്ചു.

നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങള്‍ മാത്രമായിരിക്കും ഇനി ബാങ്ക് അവധി.

അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കില്‍) എന്നിവ സാധാരണഗതിയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
 
Other News in this category

 
 




 
Close Window