Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും
Reporter
ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ബുറെവി ചുഴലികാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window