Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ബാറുകളില്‍ ഇരുന്നു മദ്യപിക്കാന്‍ അനുമതി: ബാര്‍ റസ്റ്ററന്റുകള്‍ ഉടന്‍ തുറക്കും
Reporter
കേരളത്തിലെ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിയോ നാളെയൊ ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ബാറിലെ കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളിലൂടെ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ബാറുകളിലെ ഇരുന്നുള്ള മദ്യപാനം നിലച്ചിട്ട് ഒമ്പത് മാസത്തോളമായി.
 
Other News in this category

 
 




 
Close Window