Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ എസ്ബിഐ തട്ടിപ്പുകാരുടെ വിഭാഗത്തില്‍ ഉള്‍പെടുത്തി
Reporter
ഡല്‍ഹി ഹൈക്കോടതിയില്‍ ബാങ്ക് തന്നെ അറിയിച്ചതാണ് ഇക്കാര്യം. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്? കമ്യൂണിക്കേഷന്‍, റിലയന്‍സ്? ടെലികോം, റിലയന്‍സ്? ഇന്‍ഫ്രാടെല്‍ എന്നിവയുടെ അക്കൗണ്ടുകള്‍ വ്യാജമെന്നാണ്? എസ്?.ബി.ഐ അറിയിച്ചിരിക്കുന്നത്?. വ്യാജ അക്കൗണ്ടുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും എസ്?.ബി.ഐ ആവശ്യപ്പെട്ടു.

അക്കൗണ്ടുകളില്‍ തല്‍സ്ഥിതി നില നിര്‍ത്തണമെന്ന്? ഡല്‍ഹി ഹൈക്കോടതി എസ്?ബി.ഐയോട്? നിര്‍ദേശിച്ചു.

റിലയന്‍സിന്റെ അക്കൗണ്ടുകള്‍ വ്യാജമെന്ന്? കാണിച്ച്? 2016-ല്‍ ആര്‍.ബി.ഐ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ റിലയന്‍സിന്റെ മുന്‍ ഡയറക്?ടര്‍ പുനിത്? ഗാര്‍ഗ്? ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുകക്ഷികളുടേയും വാദം കേള്‍ക്കാതെയാണ്? ആര്‍.ബി.ഐ സര്‍ക്കുലറെന്നായിരുന്നു ഗാര്‍ഗിന്റെ ആരോപണം.

എസ്?.ബി.ഐ നടത്തിയ ?വിശദമായ പരിശോധനയില്‍ അക്കൗണ്ടുകളില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്? ഇത്? വ്യാജമെന്ന നിഗമനത്തിലേക്ക്? ബാങ്ക്? എത്തിയത്?. ഒരു കോടിക്ക്? മുകളിലുള്ള തട്ടിപ്പാണ്? നടന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണമുണ്ടാവുമെന്നാണ്? സൂചന.
 
Other News in this category

 
 




 
Close Window