Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഓരോ സ്ഥാപനങ്ങളും വൈഫൈ കേന്ദ്രങ്ങളായി മാറും; ഡേറ്റ നെറ്റ് വര്‍ക്കില്‍ പ്രധാനമന്ത്രിയുടെ പദ്ധതി
Reporter
രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും.

ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്‌സസ് നെറ്റ്വര്‍ക് ഇന്റര്‍ഫേസ് പദ്ധതി (പിഎം വാണി) കേരളത്തില്‍ നടപ്പാക്കാനുള്ള രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികോം ആരംഭിച്ചു.

പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റര്‍, ആപ് നിര്‍മ്മാതാക്കള്‍ എന്നീ വിഭാഗങ്ങളില്‍ കേരളത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയര്‍ലെസ് കണക്ടിവിറ്റി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളത്.
 
Other News in this category

 
 




 
Close Window