Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മദ്യവില കുതിച്ചുയരും: ഒന്നാം തീയതി അവധി വേണ്ടെന്നു വയ്ക്കാനും നീക്കം
Reporter
ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ പുതുക്കിയ മദ്യവില പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ പുറത്തുവരും.

ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.

മദ്യത്തിന്റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്റെ വിലവര്‍ധിച്ചത്.
 
Other News in this category

 
 




 
Close Window