Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണ വില കുത്തനെ ഇടിയും: ഗോള്‍ഡ് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
Reporter
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

രാജ്യത്തുടനീളം വലിയ തോതില്‍ സ്വര്‍ണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സര്‍ക്കാരിന് റിപ്പോര്‍ട്ടു ല്‍കിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൌദ്യോഗികമായി അറിയിച്ചു. യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരത്തെ ആശ്രയിച്ച്, ഈ വിഷയത്തില്‍ ഒരു തീരുമാനം ഈ ബജറ്റിലോ അതിനു ശേഷമോ ഉണ്ടാകും. ' പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window