Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
എന്‍ആര്‍ഐകള്‍ക്കു പ്രിയപ്പെട്ട ബാങ്കുകളില്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന് പലിശ പുതുക്കി
Reporter
പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല നിക്ഷേപ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസും ഇതര ബാങ്കുകളെപ്പോലെ ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പാദ വാര്‍ഷിക ക്രമത്തില്‍ പുനര്‍നിര്‍യിക്കാറുണ്ട്.

കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് ഒടുവില്‍ നിരക്കുകള്‍ പുനര്‍നിര്‍ണയിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1നാണ്. ഏറ്റവും സുരക്ഷിതവും ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്നതുമായ നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡിപ്പോസിറ്റ്. താഴെ നല്‍കിയിരിക്കുന്നതാണ് SBI യുടെ പലിശ നിരക്കുകള്‍.


നിക്ഷേപത്തിന്റെ ആവശ്യമനുസരിച്ച് 7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന ദീര്‍ഘ - ഹ്രസ്വ കാല നിക്ഷേപ സേവനങ്ങളാണ് SBI നല്‍കുന്നത്. ജനുവരി 8 മുതലാണ് SBI യുടെ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. 2.9 % മുതല്‍ 5.4 % വരെയാണ് പലിശ നിരക്ക്.

കാലാവധിയും പലിശ നിരക്കും
7 മുതല്‍ 45 ദിവസം വരെ - 2.9%
46 മുതല്‍ 179 ദിവസം വരെ - 3.9%
180 മുതല്‍ 210 ദിവസം വരെ - 4.4%
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ - 4.4%
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ - 5%
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ - 5.1%
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ - 5.3%
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ - 5.4%

2020 ഏപ്രില്‍ 1 മുതലുള്ള ഡിപ്പോസിറ്റുകള്‍ക്ക് പുതിയ നിരക്ക് ബാധകമാക്കിയിരിക്കുകയാണ് പോസ്റ്റ് ഓഫീസ്. ഒരു വര്‍ഷം
മുതല്‍ 5 വര്‍ഷം വര്‍ഷം വരെയുള്ള നിക്ഷേപ സ്‌കീമുകളാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതര ബാങ്കുകളെ പോലെ
നിക്ഷേപങ്ങള്‍ക്ക് ലാഭം ഉറപ്പ് നല്‍കുന്നുവെന്നതാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത. ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 % വരെയും, 3 മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.7 % വരെയും വാഗ്ദാനം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window