Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വോള്‍വോ പൂര്‍ണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറുന്നു: വില്‍പന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും
Reporter
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകോത്തര കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ ഇന്ധനത്തില്‍ ഓടുന്ന കാറുകളുടെ നിര്‍മാണം നിര്‍ത്തും. പൂര്‍ണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറാന്‍ ലക്ഷ്യമിടുന്ന കമ്പനിയുടെ പുതിയ കാറുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യാനുള്ള ആഗോള കമ്പനികളുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ചൈനീസ് കമ്പനിയായ വോള്‍വോ അറിയിച്ചു. പുതിയ കാറുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വില്‍പന നടത്തുകയുള്ളൂ എന്നും കമ്പനി അറിയിച്ചു.


പുതിയ പദ്ധതിയുടെ ഭാഗമായി 2025 മുതല്‍ തന്നെ തങ്ങളുടെ പകുതി കാറുകളുടെ വില്‍പ്പന ഇലക്ട്രിക് ആക്കുമെന്ന് അറിയിച്ച ഈ സ്വീഡിഷ് ബ്രാന്‍ഡ് മറ്റു പകുതി ഹൈബ്രിഡ് കാറുകള്‍ തന്നെയായി തുടരുമെന്നും അറിയിച്ചു. അഥവാ, നാലു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഗ്യാസോലിന്‍, അല്ലെങ്കില്‍ ഡീസല്‍ ഉപയോഗിക്കുന്ന കാറുകളുടെ നിര്‍മ്മാണം പൂര്‍ണമായും വോള്‍വോ നിര്‍ത്തി വെക്കും.
ഇതു വരെ വിപണിയില്‍ XC40 എന്ന ഒറ്റ ഇലക്ട്രിക് കാര്‍ മാത്രം അവതരിപ്പിച്ച കമ്പനി എന്ന നിലയില്‍ വോള്‍വോയുടെ തീരുമാനം വളരെ ശ്രമകരമാണ്. എന്നാല്‍, കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് രൂപത്തിലേക്ക് മാറുന്നത് ഇനിയും വൈകിച്ചു കൂടാ എന്നതിനാലാണ് വോള്‍വോ ഇത്തരം ഒരു ചുവടുമായി രംഗത്തെത്തിയത്.

ഇന്റേണല്‍ കംബഷന്‍ ഉള്ള എഞ്ചിനുകള്‍ക്ക് ഇനി ഭാവിയില്ല എന്നാണ് വോള്‍വോയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ ഹെന്റിക് ഗ്രീന്‍ പറയുന്നത്. ഇലക്ട്രിക്കിലേക്കുള്ള മാറ്റം ഉപഭോക്താക്കാളെ പൂര്‍ണമായും തൃപ്തിപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം എന്ന ഏറ്റവും വലിയ വെല്ലുവിളി നേരിടാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി40 റീച്ചാര്‍ജ് എന്ന പേരില്‍ ഒരു പുതിയ എസ് യു വി കൂടി അവതരിപ്പിച്ചിട്ടുണ്ട് വോള്‍വോ. എന്നാല്‍, ഏറക്കുറെ എക് സി 40 യെ പോലെ തന്നെയാണിത്. റൂഫ് ലൈനിലും മുമ്പിലെ ഹെഡ് ലൈറ്റിലും നേരിയ മാറ്റങ്ങളേ ഉള്ളൂ.

ഓണ്‍ലൈന്‍ വില്‍പ്പന രൂപത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനാണ് വോള്‍വോയുടെ മറ്റൊരു പുതിയ പദ്ധതി. കൂടാതെ, കാറുകളുടെ വില കൂടുതല്‍ സുതാര്യമാക്കാനും ഈ കാര്‍ കമ്പനി ഉദ്ദേശിക്കുന്നു. ഇലക്ട്രിക് കാര്‍ മാര്‍ക്കറ്റിലെ ഏറ്റവും അറിയപ്പെട്ട കമ്പനിയായ ടെസ്ലയുടേതിന് സമാനമാണ് ഈ നയം.

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ് ല നിലവില്‍ ഓണ്‍ലൈന്‍ വില്‍പ്പന മാത്രമേ നടത്താറുള്ളൂ. എക് സി 40 ഓണ്‍ലൈനിലും വിതരണം ചെയ്യുന്ന വോള്‍വോ ഭാവിയില്‍ തങ്ങളുടെ കാറുകള്‍ ഓണ്‍ലൈനില്‍ മാത്രം വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഫൈനല്‍ ഡെലിവറി, ആക്‌സസറീസ്, സര്‍വീസ് എന്നീ കാര്യങ്ങള്‍ക്ക് ഡീലര്‍മാരെ അവലംബിക്കേണ്ടി വരും.
 
Other News in this category

 
 




 
Close Window