Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ ഇനി ചെലവില്ല: പോര്‍ട്ടല്‍, ആപ് റെഡി
Reporter
പുതുക്കിയ ആദായനികുതി റിട്ടേണ്‍ ഇ-ഫയലിങ് പോര്‍ട്ടല്‍ ജൂണ്‍ ഏഴിന് തിങ്കളാഴ്ച പുറത്തിറക്കും. എളുപ്പത്തില്‍ നികുതി കണക്കാക്കാനും ഫയല്‍ ചെയ്യാനുമുള്ള സൗകര്യം പോര്‍ട്ടലിലുണ്ടാകും.

ഇതൊടപ്പം ഐടിആര്‍ ഫയല്‍ചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും ലഭ്യമാക്കും.

വിശദാംശങ്ങള്‍ അറിയാം. നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം. റിട്ടേണ്‍ നല്‍കിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നല്‍കും. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഒരു ഡാഷ്ബോര്‍ഡില്‍ കാണിക്കും. തുടര്‍ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങള്‍ അതില്‍ ഉണ്ടാകും. ഐടിആര്‍ തയ്യാറാക്കാന്‍ സൗജന്യ സോഫ്റ്റ് വെയര്‍ ഉണ്ടാകും. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടിയും ലഭിക്കും. ഐടിആര്‍ 1, 4 (ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്ലൈന്‍) ഐടിആര്‍ 2(ഓഫ്ലൈന്‍) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക. ഐടിആര്‍ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ വൈകാതെ ഉള്‍പ്പെടുത്തും. ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷന്‍ എന്നിവയില്‍നിന്നുള്ള വരുമാനം മുന്‍കൂറായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യും. ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങള്‍ എന്നിവയും നേരത്തെതന്നെ ഐടിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നല്‍കാന്‍ കോള്‍സെന്റര്‍ സേവനം. ഓണ്‍ലൈനായി നികുതി അടയ്ക്കാന്‍ യുപിഐ ഉള്‍പ്പടെയുള്ള സൗകര്യം. ഇ-ഫയലിങ് പോര്‍ട്ടലിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പ് ജൂണ്‍ 18ന് പുറത്തിറക്കും.
 
Other News in this category

 
 




 
Close Window