Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തുള്ള ശതകോടീശ്വരന്‍മാരുടെ പട്ടികയുടെ മുന്‍ നിരയില്‍
Reporter
സമ്പത്തിന്റെ കാര്യത്തില്‍ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍മാര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എന്നിവര്‍ ആഗോള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ മുന്നിലെത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.

അംബാനിക്ക് മുകളില്‍ ഒരൊറ്റ ചൈനീസ് ശതകോടീശ്വരന്‍ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉള്‍പ്പടെ കടത്തിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെര്‍ഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയില്‍ വന്‍ കുതിപ്പാണുണ്ടായത്.


അംബാനിയുടെ ആസ്തിയില്‍ 84 ബില്യണ്‍ ഡോളറും അദാനിയുടെ സമ്പത്തില്‍ 78 ബില്യണ്‍ ഡോളറുമാണ് വര്‍ധിച്ചത്. നിലവില്‍ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്. വിപ്രോയുടെ അസിം പ്രേംജിയും എച്ച്‌സിഎല്‍ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.
 
Other News in this category

 
 




 
Close Window