Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ കായിക താരത്തിന്റെ അക്കൗണ്ടില്‍ എത്തുന്നത് 11 കോടി രൂപ
Reporter
ലോക ഫുട്‌ബോളില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലേയും വിലകൂടിയ താരം ആരെന്ന ചോദ്യത്തിന് ഇനി ഒരു മറുപടിയേ ഉള്ളൂ. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ് കമ്പനിയായ ഹോപ്പര്‍ എച്ച്ക്യൂ ആണ് ഇന്‍സ്റ്റഗ്രാമിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഒന്നാമതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഡബ്ല്യൂഡബ്ല്യൂഇ താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സണെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പട്ടികയില്‍ ഒന്നാമത്തെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും ക്രിസ്റ്റ്യാനോയ്ക്ക് 11.9 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡ്വെയന്‍ ജോണ്‍സണിന് 11 കോടിയാണ് ഒരു പോസ്റ്റിന് ലഭിക്കുന്നത്. പുതിയ പട്ടികയില്‍ ദി റോക്ക് രണ്ടാം സ്ഥാനത്താണ്.
ഇന്‍സ്റ്റഗ്രാമില്‍ 308 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഉള്ളത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.
പോപ് ഗായിക അരിയാന ഗ്രാന്‍ഡെ, കൈലി കോസ്‌മെറ്റിക്‌സിന്റെ സ്ഥാപകയും ഉടമയുമായ കൈലി ജെന്നെര്‍, ടൈലര്‍ സ്വിഫ്റ്റ്, എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.
പട്ടികയില്‍ ആദ്യ ഇരുപതിയില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ്. ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് ഇന്ത്യന്‍ ക്രിക്ക്റ്റ് ടീം ക്യാപ്റ്റന് ലഭിക്കുന്നത് 5 കോടിയാണ്. \ 19ാം സ്ഥാനത്താണ് കോഹ്ലി.
 
Other News in this category

 
 




 
Close Window