Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
തെലങ്കാനയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം പോകുന്നതല്ല: ആട്ടിപ്പായിക്കുന്നതാണ്: കിറ്റെക്‌സ് എംഡി
Reporter
തെലുങ്കനയിലേക്ക് താന്‍ തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പിടിച്ചു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. നിരവധി പേര്‍ ജോലി തേടി മറ്റു നാടുകളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തില്‍ പോയാല്‍ കേരളം പ്രായമായ അച്ഛനമ്മമാരുടെ മാത്രം സംസ്ഥാനം ആയി മാറും.

തന്റെ യാത്ര ആരോടുമുള്ള പ്രതിഷേധം അല്ല. ഇതില്‍ വേദനയും വിഷമവും ഉണ്ട്. സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ ആക്കാനല്ല ഈ യാത്ര. സര്‍ക്കാരുമായി ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. പക്ഷെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള വ്യവസായങ്ങളും കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നല്‍കി.


തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ കിറ്റക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഹൈദരാബാദില്‍ എത്തുക . 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കിറ്റക്‌സ് കമ്പനി തെലുങ്കാന സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും. തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ നേതൃത്വത്തില്‍ ഹൈദരാബാദിലാണ് ചര്‍ച്ച.

3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു കിറ്റക്‌സ് എം ഡി സാബു എം ജേക്കബിനെ ഫോണില്‍ വിളിച്ചിരുന്നു. നിക്ഷേപ പദ്ധതി തെലുങ്കാനയില്‍ നടപ്പാക്കിയാല്‍ സബ്‌സിഡി അടക്കം വന്‍ ഇളവുകള്‍ ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബ് നേതൃത്വത്തിലുള്ള ആറംഗസംഘം ഹൈദരാബാദിലെത്തുന്നത്.
 
Other News in this category

 
 




 
Close Window