Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
നെടുമ്പാശേരി വിമാനത്താവളം അടിമുടി മാറുന്നു: ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, വിവിഐപി സേഫ് ഹൗസ്
Reporter
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബിസിനസ് ജെറ്റുകള്‍ക്ക് മാത്രമായുള്ള പ്രത്യേക ടെര്‍മിനല്‍ ഉടന്‍. ഇതോടൊപ്പം യാത്രക്കാര്‍ക്ക് താമസിക്കാന്‍ ബജറ്റ് ഹോട്ടലും വിവിഐപികള്‍ക്കായി പ്രത്യേക ടെര്‍മിനലും സജ്ജമാക്കും. രാജ്യാന്തര യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ 3 പുതുതായി നിര്‍മിക്കുകയും പഴയ രാജ്യാന്തര ടെര്‍മിനല്‍ (ടെര്‍മിനല്‍ 1) ആഭ്യന്തര ടെര്‍മിനലായി മാറ്റുകയും ചെയ്തതോടെ ഉപയോഗമില്ലാതിരിക്കുന്ന പഴയ ആഭ്യന്തര ടെര്‍മിനല്‍ (ടെര്‍മിനല്‍ 2) ആണ് നവീകരിച്ച് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നവീകരിക്കുന്ന രണ്ടാം ടെര്‍മിനല്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ്, എയര്‍പോര്‍ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍ തുടങ്ങിയവര്‍ പരിശോധിക്കുന്നു. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നവീകരിച്ച ഒന്നാം ടെര്‍മിനലിലേക്ക് 2019ല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യോമയാനേതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിയാല്‍ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെര്‍മിനലിന്റെ നവീകരണം. നിലവില്‍ 40 ശതമാനമാണ് സിയാലിന്റെ വ്യോമയാനേതര വരുമാനം.

ഇത് 60 ശതമാനമായി വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണവും നടന്നു വരുന്നു. ടെര്‍മിനല്‍ നവീകരണ പദ്ധതിക്ക് സിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് അറിയിച്ചു. രണ്ടാം ടെര്‍മിനലിന്റെ വികസനം 3 ഭാഗങ്ങളായാണ് നടത്തുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് ഇതിനുള്ളത്. ഇത് 3 ബ്ലോക്കായി തിരിക്കും.
 
Other News in this category

 
 




 
Close Window