Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
കാമുകിയെ കാറിനു മുകളില്‍ കെട്ടി കാറോടിച്ച് വിഡിയോ ഹിറ്റാക്കിയ വ്‌ളോഗര്‍ക്ക് കിട്ടിയതിന്റെ എട്ടിന്റെ പണി
Reporter
സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ ഏതറ്റംവരെയും പോകുന്നവര്‍ ധാരാളമാണ്. ഇപ്പോഴിതാ അത്തരമൊരു അഭ്യാസ പ്രകടനം നടത്തി പണിവാങ്ങിച്ചിരിക്കുകയാണ് റഷ്യന്‍ ബ്ലോഗറും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ സെര്‍ജി കൊസെന്‍കോ. തന്റെ കാമുകിയെ വായ്മൂടിയ നിലയില്‍ കാറിനു മുകളില്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് മോസ്‌കോ നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സെര്‍ജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇതൊന്നും പോരാതെ തന്റെ ഇടംകൈ കാറിനു മുകളില്‍ കിടക്കുന്ന കാമുകിയുടെ കൈയുമായി ചേര്‍ത്ത് വിലങ്ങുകള്‍കൊണ്ട് ബന്ധിച്ചാണ് സെര്‍ജി വാഹനം ഓടിച്ചിരുന്നത്. നഗരത്തില്‍ ഉണ്ടായിരുന്നവര്‍ ഇവരെ അമ്പരന്ന് നോക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. എന്തായാലും സെര്‍ജി ആഗ്രഹിച്ചതുപോലെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. അങ്ങനെ ഒടുവില്‍ ദൃശ്യങ്ങള്‍ ട്രാഫിക് പോലീസിന്റെ കണ്ണിലും പെട്ടു.


നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഈ സഞ്ചാരം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ എന്നറിയാന്‍ അന്വേഷണം ആരംഭിച്ചതായി മോസ്‌കോ ട്രാഫിക് പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി സെര്‍ജി തന്നെ രംഗത്തെത്തി. താനും കാമുകിയും ചേര്‍ന്ന് ഇത്തരം ടാസ്‌ക്കുകള്‍ ഏറ്റെടുക്കാറുണ്ടെന്നും ഇതും അത്തരത്തില്‍ ഒന്നു മാത്രമാണ് എന്നുമാണ് സെര്‍ജി വിശദീകരിച്ചത്. എന്നാല്‍ ടാസ്‌ക് നല്‍കിയയതാരാണ് എന്നതില്‍ മാത്രം വ്യക്തതയില്ല.
 
Other News in this category

 
 




 
Close Window