Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ഇപ്പോള്‍ ബീഡിക്കാണ് ഡിമാന്‍ഡ് എന്നു കരുതാം: നികുതി വെട്ടിച്ചു കടത്തിയത് ഒരു കോടി രൂപയുടെ ബീഡി
Reporter
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ പിടികൂടി. അഞ്ച് ജില്ലകളില്‍ നിന്നായാണ് ഇത്രയും ബീഡികള്‍ പിടികൂടിയത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി ഏഴ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് യൂണിറ്റുകളാണ് പരിശോധന നടത്തിയത്.

ആറുമാസത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു റെയ്ഡ്. ഇത്തരത്തില്‍ ഇരുപത് കോടിയോളം രൂപ വിലവരുന്ന ബീഡി ഇതുവരെ സംസ്ഥാനത്ത് എത്തിച്ച് വില്‍പ്പന നടത്തിയതായിട്ടാണ് സൂചന.

നാല്പതോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിയ ബീഡി കണ്ടെത്തിയത്. ഓ?ഗസ്റ്റ് മൂന്ന് മുതല്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ തെക്കന്‍ ജില്ലയില്‍ പരിശോധന നടത്തിയത്.
 
Other News in this category

 
 




 
Close Window