Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
പി.കെ ശശി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍
Reporter
ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോര്‍പറേഷന് ബോര്‍ഡംഗമായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.
നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ പി കെ ശശിയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ശശിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ പി കെ ശശിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ചശേഷം അധികം കാത്തിരിക്കാതെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് 2018 നവംബര്‍ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിയെ സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പരാതി അന്വേഷിച്ച മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പിന്നീട് 2019 മെയ് മാസം പാര്‍ടിയിലേക്ക് തിരിച്ചെടുത്തു. സെപ്തംബറില്‍ 14ന് അംഗങ്ങളുടെ വിയോജിപ്പുകളോടെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതോടെ പി കെ ശശി വീണ്ടും പഴയ പദവിയിലേക്ക് തിരിച്ചെത്തി.
 
Other News in this category

 
 




 
Close Window