Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഹവായ് ദ്വീപില്‍ സുക്കര്‍ബര്‍ഗ് ഒരു പ്രോപ്പര്‍ട്ടി വാങ്ങി: 600 ഏക്കര്‍ സ്ഥലത്തിന് നല്‍കിയ വില 53 മില്യണ്‍ ഡോളര്‍
Reporter
സുക്കര്‍ബര്‍ഗ്ഗും ഭാര്യ പ്രിസില ചാനും ചേര്‍ന്ന് ഹവായ് ദ്വീപസമൂഹങ്ങളിലെ കൗവായ് ദ്വീപില്‍ 600 ഏക്കര്‍ സ്വന്തമാക്കിയത് 53 മില്യണ്‍ ഡോളറിന്. തദ്ദേശീയ പ്രകൃതി പരിപാലന സംഘടനയായ വൈയോളി കോര്‍പ്പറേഷനില്‍നിന്നാണ് ഭൂമി വാങ്ങിയത്.

2019-ലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രകാരം 117 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മാര്‍ക്ക്- പ്രിസില ദമ്പതികള്‍ ഹവായിര്‍ 2014 ല്‍ 100 മില്യണ്‍ ഡോളറിന് 700 ഏക്കര്‍ ഭൂമി ഹവായില്‍ത്തന്നെ വാങ്ങിയിരുന്നു. അതുവരെ 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യംമുതല്‍ ഹവായ് സ്വദേശികളായ ചിലര്‍ക്ക് പിതൃസ്വത്തായി കട്ടിയിരുന്ന കുലീന ലാന്റ്‌സ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തിനുമേല്‍ ചില അവകാശത്തര്‍ക്കങ്ങള്‍ നിലവിലിരുന്നു.



പ്രകൃതി-വന്യജീവിസംരക്ഷണം, കൃഷി ഇവയിലെല്ലാം അതീവ തത്പരരായ സുക്കര്‍ബര്‍ഗ്ഗ് ദമ്പതികള്‍ വൈയോളി കോര്‍പ്പറേഷനുപുറമേ സമാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു പല സംഘടനകളുമായും ഏതാനും കൊല്ലങ്ങളായി സഹകരിച്ചുപോരികയാണ്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഏണ്ണപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പസഫിക്ക് മഹാസമുദ്രത്തിനു നടുവില്‍ സ്ഥിതിചെയ്യുന്ന ഹവായ് ദ്വീപസമൂഹം.
 
Other News in this category

 
 




 
Close Window