Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ആദ്യമായി മദ്യം ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പാടു ചെയ്തത് പാലായില്‍
Reporter
പാലാക്കാര്‍ക്ക് ഇനി രണ്ടെണ്ണം അടിക്കണമെങ്കില്‍ വീട്ടിലിരുന്നു ബുക്ക് ചെയ്താല്‍ മതി. മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ആരംഭിച്ച ബവ്‌സ്പിരിറ്റ് സംവിധാനം ജില്ലയില്‍ ആദ്യമായി നടപ്പാക്കിയതു പാലായിലെ ബവ്‌കോ ഔട്ലെറ്റില്‍. കഴിഞ്ഞ ദിവസം ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ജില്ലയില്‍ ഒരെണ്ണമെങ്കിലും എന്ന നിലയിലാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ചങ്ങനാശേരി ബവ്‌റിജസ് ഔട്ലെറ്റിലും അടുത്ത ദിവസം തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും.

ബവ്‌റിജസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ കയറി ബവ്‌സ്പിരിറ്റ് എന്ന പേജില്‍ എത്തിയാല്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എവിടെയിരുന്നും ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കും. പ്രീമിയം ബ്രാന്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു പണമടച്ച ശേഷം ലഭിക്കുന്ന കോഡുമായി 10 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും കൗണ്ടറില്‍ എത്തി വാങ്ങിയാല്‍ മതി. കൗണ്ടറിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ 27 ഔട്ലെറ്റുകളാണു ബവ്‌റിജസ് കോര്‍പറേഷനുള്ളത്.
 
Other News in this category

 
 




 
Close Window